News Desk

2021-03-23 01:54:15 pm IST
ദോഹ: ഇസ്രായേല്‍ അധീന ഫലസ്തീന്‍ പ്രവിശ്യകളില്‍ സൈന്യം കുട്ടികള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഖത്തറിന്റെ രൂക്ഷ വിമര്‍ശനം. കുട്ടികളെ അന്യായമായി അറസ്റ്റ് ചെയ്യുകയും അജ്ഞാത തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന നടപടികള്‍ തികച്ചും തെറ്റാണെന്ന് ഖത്തര്‍ വിദേശകാര്യ സഹ മന്ത്രി ലുല്‍വ അല്‍ ഖാത്തിര്‍ ചൂണ്ടിക്കാട്ടി. 

തന്റെ ഔദ്യോഗിക ട്വിറ്ററിലാണ് അല്‍ ഖാത്തിര്‍ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ഖത്തര്‍-ഇസ്രായേല്‍ ബന്ധം  യാഥാര്‍ഥ്യമാവുകയാണെന്ന വന്‍ പ്രചരണങ്ങള്‍ക്കെതിരെയാണ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയുടെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. 

അധിനിവേശ വെസ്റ്റ് ബാങ്ക് പ്രവിശ്യയില്‍ പൂക്കള്‍ പറിക്കുകകയായിരുന്ന ഫലസ്തീന്‍ കുഞ്ഞുങ്ങളെ ഇസ്രായേല്‍ സൈന്യം വ്യാപകമായി അറസ്റ്റ് ചെയ്തത് വലിയ രീതിയില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് ഖത്തറിന്റെ രൂക്ഷമായ ഇസ്രായേല്‍ വിമര്‍ശനം പുറത്തു വന്നിരിക്കുന്നത്. 


Top