Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

അൽ  അഖ്‌സ  പള്ളിയുടെ മേൽ ഇസ്രയേൽ പരമാധികാരം ഉയർത്തണമെന്നും ജൂതന്മാരെയും എല്ലാ സന്ദർശകരെയും അൽ അക്സയിലേക്ക് കടത്താൻ അനുവദിക്കണമെന്നും ഇസ്രയേൽ മന്ത്രി നടത്തിയ പ്രസ്താവനയെ ഖത്തർ അപലപിച്ചു.

ഈ പരാമർശങ്ങൾ നിരുത്തരവാദപരമാണെന്നും അൽ അക്സാ പള്ളിയുടെ നിയമപരവും ചരിത്രപരവുമായ നില മാറ്റാൻ ഇസ്രയേൽ പൊതു സുരക്ഷാ മന്ത്രി ഗിലാദ് എർദാൻ നടത്തിയ തീവ്രശ്രമമാണിതെന്നും  ഇത് അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 

ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വികാരങ്ങളെ നിരന്തരം ഇസ്രായേൽ പ്രകോപിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്നും ഈ പ്രകോപനങ്ങൾ തടയാൻ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കാൻ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട്  ഖത്തർ ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഈദ് പ്രാർത്ഥനകൾക്കയി അൽ അഖ്‌സ പള്ളിയിൽ എത്തിയ പലസ്‌തീനികൾക്ക് നേരെ ഇസ്രേയൽ പട്ടാളത്തിന്റെ ആക്രമണം നടന്നിരുന്നു. കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റുകൾ, ശബ്ദ ഗ്രനേഡുകൾ എന്നിവ ഉപയോഗിച്ച് ആണ് പള്ളി വളപ്പിൽ ഇസ്രായേൽ സൈന്യം പലസ്തീൻ ആരാധകരെ ആക്രമിച്ചത്.ബലിപെരുന്നാളിനോടനുബന്ധിച്ചു പള്ളിയിൽ പലസ്‌തീൻ ജനത ആരാധനക്കെത്തിയപ്പോഴാണ് സംഭവം. 61 ഫലസ്തീനികൾക്ക് പരിക്കേറ്റതായി റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്തു. 

Top