News Desk

2021-05-10 11:34:15 am IST

ദോഹ: കൊവിഡിന്റെ ഇന്ത്യന്‍ വകഭേദത്തില്‍ നിന്നും ഖത്തര്‍ ഇതുവരെ സുരക്ഷിതമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം തലവനും കൊവിഡിനെതിരായ നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷനുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍.

ഇന്ത്യന്‍ വകഭേദത്തിന്റെ സാന്നിധ്യം ഇതുവരെ ഖത്തറില്‍ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള ആളുകളില്‍ നിന്ന് വൈറസ് പടര്‍ന്നിട്ടുണ്ടോ എന്ന് വിദഗ്ധര്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

'പുതിയ വൈറസ് വകഭേദം കാരണം ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് എന്നീ ആറ് അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും നിര്‍ബന്ധിത ഹോട്ടല്‍ ക്വാരന്റൈന്‍ ഏര്‍പ്പെടുത്താന്‍ ഖത്തറിനെ പ്രേരിപ്പിച്ചു. വാക്‌സിനേഷന്‍ എടുത്തവരാണെങ്കില്‍ പോലും. കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവെയ്പ്പ് നടത്താന്‍ ഞാന്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്നു. കാരണം ഇത് ഫലപ്രദമാണ്. ഗര്‍ഭിണികള്‍ക്ക് പോലും വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയും.', അല്‍ ഖാല്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top