News Desk

2021-03-25 08:11:39 pm IST
ദോഹ: ഖത്തറില്‍ നാളെ നടക്കുന്ന ഉരീദു കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിന് പൊതു ജനങ്ങള്‍ക്കുള്ള പങ്കാളിത്തം അധികൃതര്‍ നിരോധിച്ചതായി അറിയിപ്പ്. ഖത്തര്‍ ഉരീദു തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അല്‍ സൈലിയ ക്ലബ്ബും അല്‍ റയ്യാന്‍ ക്ലബ്ബും തമ്മിലാണ് ഫൈനലില്‍ മാറ്റുരക്കുന്നത്. വെബ്‌സൈറ്റ് വഴിയും ഓഫ്ലൈന്‍ വഴിയും ടിക്കെറ്റെടുത്തവര്‍ക്ക് ഈ നിര്‍ദേശം ബാധകമാകും. ടിക്കറ്റിന് കാശ് നല്‍കിയവര്‍ക്ക് പിന്നീട് ടിക്കറ്റ് തുക മടക്കി നല്‍കും. 

ഖത്തറിലെ കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ കായിക മത്സരങ്ങളില്‍ ആള്‍ക്കൂട്ടത്തെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്.

അതേസമയം, ഖത്തറിലെ വിവിധ അധികൃതരുമായി ഇക്കാര്യത്തില്‍ ആശയവിനിമയം തുടരുകയാണെന്ന് ഉരീദു അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top