News Desk

2021-11-25 04:55:28 pm IST
ദോഹ: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ വാഹനവ്യൂഹത്തിന് നേരെയുണ്ടായ സ്ഫോടനത്തില്‍ ഖത്തര്‍ ശക്തമായി അപലപിച്ചു. വ്യാഴാഴ്ച മൊഗാദിഷുവില്‍ സുരക്ഷാ വാഹനവ്യൂഹത്തിലേക്ക് ചാവേര്‍ കാര്‍ ഇടിച്ചുകയറ്റിയതിനെത്തുടര്‍ന്ന് എട്ട് പേര്‍ കൊല്ലപ്പെടുകയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

അക്രമത്തെയും ഭീകരതയെയും എതിര്‍ക്കുന്നുയെന്ന ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം പ്രസ്താവനയില്‍ 

മൊഗാദിഷുവിലെ സോമാലിയന്‍ സൈന്യത്തിന്റെ രണ്ടാമത്തെ ആസ്ഥാനമായ വില്ല ബൈദോവയ്ക്ക് സമീപമുള്ള തിരക്കേറിയ കവലയിലാണ് ആക്രമണം നടന്നത്. 
സൊമാലിയയിലെ ആഫ്രിക്കന്‍ യൂണിയന്‍ മിഷന്റെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടാണ് ചാവേര്‍ കാര്‍ ബോംബ് സ്ഫോടനം നടത്തിയതെന്ന് മൊഗാദിഷുവിലെ പോലീസ് ഓഫീസര്‍ അബ്ദിഫത ഹസ്സന്‍ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള മദീന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top