News Desk

2021-05-08 11:01:15 pm IST
ദോഹ: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌കൂളിനെ ലക്ഷ്യവെച്ച് ഉണ്ടായ സ്‌ഫോടനത്തില്‍ ശക്തമായി അപലപിച്ച് ഖത്തര്‍. സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

അക്രമവും ഭീകരതയും നിരസിക്കുകയെന്ന നിലപാടില്‍ ഖത്തര്‍ ഉറച്ചു നില്‍ക്കുന്നവെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവര്‍ പെട്ടെന്ന് ഖത്തര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനും അഫ്ഗാന്‍ സര്‍ക്കാരിനും അനുസോചനം രേഖപ്പെടുത്തുകയും ചെയ്തു. 

മരിച്ചവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരിലും കൂടുതല്‍ വിദ്യാര്‍ത്ഥികളാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അഫ്ഗാനിസ്ഥാന്‍ സമാധാന ഉടമ്പടികള്‍ക്ക് ഖത്തര്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു തിരിച്ചടി ഉണ്ടായിരിക്കുന്നത്. അതേസമം, അക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top