News Desk

2021-06-09 03:00:23 pm IST
ദോഹ: കാനഡയില്‍ മുസ്ലിം കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ദുഖം രേഖപ്പെടുത്തി ഖത്തര്‍ സര്‍ക്കാര്‍. കാനഡയില്‍ ഒന്റാറിയോ പ്രവിശ്യയിലാണ് മുസ്ലിങ്ങളായതിന്റെ പേരില്‍ ഒരു കുടുംബത്തിലെ നാല് പേരെ ഭീകരര്‍ കൊലപ്പെടുത്തിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തണം എന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 

ഖത്തര്‍ സര്‍ക്കാര്‍ ഇത്തരം ഭീകരരെ ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സംഭവത്തില്‍ ബാധിക്കപെട്ടവര്‍ക്കൊപ്പമാണ് ഖത്തര്‍ നിലയുറപ്പിച്ചിരിക്കുന്നത് എന്നും വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top