News Desk

2021-02-15 04:23:38 pm IST
ദോഹ: വടക്കന്‍ ഇറാഖില്‍ ബന്ധിയാക്കപ്പെട്ട 13 തുര്‍ക്കി പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് ഖത്തര്‍ രംഗത്ത്. ഖത്തര്‍ വാര്‍ത്താ ഏജന്‍സി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 


കഴിഞ്ഞ ദിവസം വടക്കന്‍ ഇറാഖില്‍ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) ഭീകരവാദികള്‍ക്കെതിരെ തുര്‍ക്കി സൈനികര്‍ നടത്തിയ ഓപ്പറേഷനിടയിലാണ് 13 തുര്‍ക്കി പൗരന്മാരുടെ മൃതദേഹങ്ങള്‍ ഒരു ഗുഹയില്‍ വച്ച് കണ്ടെത്തിയത്. 

ഭീകരര്‍ നേരത്തെ തട്ടിക്കൊണ്ടുപോയ തുര്‍ക്കി പൗരന്മാരില്‍ 12 പേരുടെ തലയ്ക്കും ഒരാള്‍ തോളിനും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുര്‍ക്കി പ്രതിരോധ മന്ത്രി ഹുലുസി അകറാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, പി.കെ.കെക്കെതിരെ തുര്‍ക്കി നടത്തിയ ഓപ്പറേഷനില്‍ 48 ഭീകരര്‍ കൊല്ലപ്പെടുകയും മൂന്ന് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അകര്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

വടക്കന്‍ ഇറാഖിലെ ഗാര മേഖലയില്‍ ഫെബ്രുവരി 10 നാണ് തുര്‍ക്കി സൈനിക നടപടി ആരംഭിച്ചത്. ഗുഹയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവരുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH
Top