ദോഹ: കൊവിഡ് മഹാമാരിക്കെതിരെ ലോകം ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന യു.എന്നിന്റെ ആഹ്വാനത്തിന് ഖത്തറിന്റെ പിന്തുണ. ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ താനിയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ പറഞ്ഞത്.
കൊവിഡ് മഹാമാരിയെ തുടച്ച് നീക്കേണ്ടത് നിലവില്‍ കാലഘട്ടത്തിന്റെ ആവശ്യകതയായി മാറിയിരിക്കുകയാണ്. ഇതുമായി ബന്ധപെട്ടു യു.എന്‍ എടുക്കുന്ന ഏതു തീരുമാനങ്ങള്‍ക്കും ഖത്തര്‍ പരിപൂര്‍ണ പിന്തുണ നല്‍കുന്നതായിരിക്കും. ഒരുമിച്ചു നിന്നാല്‍ ഈ മഹാമാരിയെ ശക്തമായ രീതിയില്‍ പ്രതിരോധിക്കാനാവുമെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക