News Desk

2020-02-17 06:18:01 pm IST
ദോഹ: ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ  തർഷീദ് മത്സരങ്ങൾ നടത്തുന്നു. വൈദ്യുതിയുടെയും വെള്ളത്തിന്റെയും കാര്യക്ഷമമായ ഉപയോഗം ലക്ഷ്യമിട്ടുള്ള ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷന്റെ (കഹ്‌റാമ) ദേശീയ ബോധവൽക്കരണ പദ്ധതിയാണ് തർഷീദ്. 

വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മികച്ച ജല പുനരുപയോഗ സംരംഭ മത്സരത്തിന്  ആശയങ്ങൾ അയയ്ക്കേണ്ട സമയപരിധി മാർച്ച് 20.conservation@km.qa എന്ന ഇ-മെയിലിൽ അയയ്ക്കണം.കൂടുതൽ വിവരങ്ങൾക്ക് 44 84 5625, 44843956 എന്ന നമ്പറിൽ ബന്ധപ്പെടണം. 

ഊർജ കാര്യക്ഷമത-പുനരുപയോഗ ഊർജം എന്ന വിഷയത്തിൽ ലേഖനം മത്സരം അധികൃതർ ഒരുക്കുന്നുണ്ട്. ഖത്തറിലെ പ്രാദേശിക പത്രങ്ങളിലും മാഗസിനുകളിലുമുള്ള എഴുത്തുകാർക്കും മാധ്യമ പ്രവർത്തകർക്കുമായാണ് മത്സരം.പുനരുപയോഗ സാമഗ്രികൾ കൊണ്ട് മികച്ച കലാസൃഷ്ടികൾ നിർമിക്കുന്നതിനായി ഏപ്രിൽ 2 വരെ അപേക്ഷിക്കാം.

 സുസ്ഥിരത-ഊർജ കാര്യക്ഷമത എന്ന വിഷയത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കും ആശയങ്ങൾ സമർപ്പിക്കാം.10 നും അതിന് മുകളിലും പ്രായമുള്ള, ഖത്തറിലെ സർക്കാർ, ഇന്റർനാഷനൽ സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.  
Top