News Desk

2021-06-10 06:58:11 pm IST
ദോഹ: കൊവിഡിനെതിരെ ഖത്തര്‍ ഒരു മാസത്തിനകം സാമൂഹ്യ രോഗപ്രതിരോധ ശേഷി കൈവരിക്കുമെന്ന് പൊതുജനാരോഗ്യ ഡയറക്ടര്‍ ഷെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ദോഹ ബാങ്ക് സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സാമൂഹ്യ രോഗപ്രതിരോധ ശേഷി കൈവരിക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളില്‍ ഒന്നായിരിക്കും ഖത്തര്‍. ഇതോടെ രാജ്യത്തെ ടൂറിസം മേഖല തുറക്കാന്‍ സാധിക്കും. ജനസംഖ്യയില്‍ നിശ്ചിത ശതമാനം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതോടെ പകര്‍ച്ചവ്യാധിക്കെതിരെ കൂട്ടായ പ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിയുെമന്നും അദ്ദേഹം പറഞ്ഞു. ഇതോടെ രാജ്യേേത്തര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും സാധിക്കും. 

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച്  രാജ്യത്തെ ജനസംഖ്യയിലെ  51 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് നടപ്പാക്കിയ മാസ് വാക്‌സിനേഷന്‍ മികച്ച ഫലങ്ങളാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആദ്യഘട്ടത്തില്‍ വാക്‌സിന്‍ എടുത്തവരെയും തുടര്‍ന്ന് എല്ലാവരെയും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം വിശദമാക്കി. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top