ദോഹ: ഖത്തറില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കുള്ള നിരോധനം നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. അടുത്തിടെ തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ദോഹയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുനിസിപ്പല്‍ മന്ത്രാലയം വിലക്ക് നിലവില്‍ വരുന്ന തിയതി പ്രഖ്യാപിച്ചത്.
ഇതനുസരിച്ച്, ഖത്തറിലെ സ്ഥാപനങ്ങള്‍, കമ്പനികള്‍, ഷോപ്പിംഗ് സെന്ററുകള്‍ എന്നിവ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ പാക്കേജിംഗിനായി ഉപയോഗിക്കുന്നതും, വിതരണം ചെയ്യുന്നതും കൊണ്ടുനടക്കുന്നതും നിരോധിക്കും. ഇതിന് പകരം, അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് സ്പെസിഫിക്കേഷനുകള്‍ സ്ഥിരീകരിക്കുന്ന പുനരുപയോഗത്തിന് കഴിയുന്ന പ്ലാസ്റ്റിക് ബാഗുകള്‍, ബയോഡീഗ്രേഡബിള്‍ ബാഗുകള്‍, പേപ്പര്‍ അല്ലെങ്കില്‍ 'നെയ്ത' തുണികൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍, മറ്റ് ജൈവ ഉല്പന്നങ്ങള് കൊണ്ടുണ്ടാക്കിയ ബാഗുകള്‍, എന്നിവ ഉപയോഗിക്കാനാണ് നിര്‍ദേശം.
പ്ലാസ്റ്റിക് ബാഗുകള്‍, അവയുടെ വിഭാഗമനുസരിച്ച് നശിക്കുന്നതോ പുനരുപയോഗിക്കാവുന്നതോ ആണെന്ന് സൂചിപ്പിക്കുന്ന ചിഹ്നം പതിപ്പിച്ചവയായിരിക്കണമെന്നും നിര്‍ദേശമുണ്ട്. 40-നും 60-നും ഇടയില്‍ മൈക്രോണ്‍ കട്ടിയുള്ള,പ്ലാസ്റ്റിക് ബാഗുകള്‍,തുണികൊണ്ടുള്ള സഞ്ചികള്‍,മണ്ണില്‍ എളുപ്പം അലിഞ്ഞുചേരുന്ന ജൈവ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മിച്ച കാറി ബാഗുകള്‍ എന്നിവയ്ക്ക് മാത്രമായിരിക്കും അനുമതിയുണ്ടാവുക.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക