News Desk

2021-04-29 10:28:15 pm IST
ദോഹ: ഖത്തറില്‍ അടുത്ത വര്‍ഷത്തോടെ ഇലക്ട്രോണിക് കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നൂറോളം ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കുമെന് ജല-വൈദ്യുതി വിതരണ കമ്പനിയായ കഹ്റാമ അറിയിച്ചു. കമ്പനി ചെയര്‍മാന്‍ എന്‍ജിനീയര്‍ ഇസ്സ ബിന്‍ ഹിലാല്‍ അല്‍ കുവാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന കഹ്‌റമയുടെ ഉന്നതാധികാര യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 

രാജ്യത്ത് ഹരിതവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദോഹയുടെ വിദൂര ഭാഗങ്ങളില്‍ അടക്കം ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കുന്നത്. നടപ്പു വര്‍ഷത്തില്‍ കഹ്‌റാമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതക്ക് കമ്പനി മേധാവി സംതൃപ്തി അറിയിച്ചു. 

ഇലക്ട്രോണിക് സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ രാജ്യത്തെ കാര്‍ബണ്‍ എമിഷന്‍ ഏഴു ശതമാനം കുറയ്ക്കാന്‍ സാധിക്കും. രാജ്യത്തെ ജല-വൈദ്യുതി ഉപയോഗത്തിന്റെ ഫലപ്രദമായ ഉപയോഗങ്ങള്‍ക്ക് അവബോധ പ്രവര്‍ത്തങ്ങള്‍ തുടക്കം കുറിക്കാന്‍ ജാപ്പനീസ് കമ്പനിയായ മറൂബേണിയുമായി പ്രത്യേക കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കഹ്റാമ മേധാവി പ്രത്യേക പ്രസ്താവനയില്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top