റാമല്ല: ഫലസ്തീനിലെ റഫായില്‍ 24 മില്യണ്‍ ഡോളര്‍ ചെലവില്‍ പുതിയ ആശുപത്രി നിര്‍മ്മിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഗാസയിലെ ഖത്തര്‍ പ്രതിനിധി അല്‍ എമ്മാദി ഒപ്പുവച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള ഹമദ് ബിന്‍ ജാസിം എന്ന് നാമകരണം ചെയ്ത ആശുപത്രിയാണ് ഖത്തര്‍ പണികഴിപ്പിക്കുന്നത്. ഗാസയിലെ ഖത്തര്‍ പുനരുദ്ധാരണ കമ്മിറ്റി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലും ആശുപത്രിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
ഖത്തര്‍ പുനരുദ്ധാരണ കമ്മറ്റി, ഫലസ്തീന് ആരോഗ്യ മന്ത്രാലയം എന്നിവയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ആശുപത്രി സജ്ജീകരിക്കപ്പെടുന്നത്. ഫലസ്തീനിലെ റഫാ ഗവര്‍ണറേറ്റില്‍ ഇതാദ്യമായാണ് ഇത്രയും തുക മുടക്കിയുള്ള പദ്ധതി നിലവില്‍ വരുന്നത്. 355 പേരെ ഒരേ സമയത്ത് കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയാണ് ഖത്തര്‍ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാവുന്നത്. ആശുപത്രിയോടൊപ്പം മികച്ച വാണിജ്യ കോംപ്ളക്സും മറ്റും സൗകര്യങ്ങളും പദ്ധതിക്കായി തുക വകയിരിത്തിയിട്ടുണ്ടെന്നാണ് വിവരം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ