News Desk

2021-06-04 05:46:12 pm IST

ദോഹ: ഇറാനും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുമിടയിലെ സംവാദങ്ങള്‍ക്ക് മധ്യസ്ഥ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടന്ന സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യാന്തര തലത്തില്‍ നിരവധി സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ ഖത്തര്‍ ഇപ്പോഴും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇക്കാര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടരും. സിറിയന്‍ സര്‍ക്കാര്‍ നടത്തി വരുന്ന ജനദോഹ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ അവരുമായി ചര്‍ച്ചയില്ല. 

ലെബനനിലെ രാഷ്ട്രീയ അസ്ഥിരത ജനങ്ങളുടെ സമാധാനം കെകെടുത്തുന്നതിലേക്കാണ് കാര്യങ്ങളെ നയിക്കുന്നത്. ഇക്കാര്യത്തില്‍ ഇടപെടുന്നത് കൊണ്ട് ഖത്തറിന് നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഇല്ല. ഗസ്സയില്‍ വെടിനിര്‍ത്തല്‍ വിഷയത്തില്‍ ഖത്തര്‍ ഇടപെട്ടത് മാനുഷിക പരിഗണന വച്ച് കൊണ്ടാണ്. ഫലസ്തീനികളുടെ അവകാശങ്ങളില്‍ കടന്നു കയറുന്ന ഇസ്രായേല്‍ നടപടികള്‍ അവസാനിപ്പിക്കാതെ ഈ വിഷയത്തില്‍ പൂര്‍ണമായ പരിഹാരം ഇല്ലെന്നും ഷെയ്ഖ് മുഹമ്മദ് അല്‍താനി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top