News Desk

2021-02-28 02:10:42 pm IST

ദോഹ: രാജ്യത്ത് പരിസ്ഥിതി നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന ശിക്ഷ നല്‍കുമെന്ന് മുന്‍സിപ്പല്‍ മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ തുര്‍ക്കി അല്‍ സുബാഈ അറിയിച്ചു. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിലവിലെ പരിസ്ഥിതി നിയമങ്ങള്‍ മന്ത്രാലയം പ്രതിവാരം അവലോകനത്തിന് വിധേയമാക്കുന്നുണ്ട്. 'ഖത്തറിന്റെ പരിസ്ഥിതി സംരക്ഷണം എന്നത് സര്‍ക്കാര്‍-പൊതുജന കൂട്ടായ്മയിലും സഹകരണത്തിലും ഉണ്ടായി തീരേണ്ട ഒന്നാണ്. പൊതുജന പങ്കാളിത്തമില്ലെങ്കില്‍ രാജ്യത്തെ പരിസ്ഥിതി നിയമങ്ങള്‍ കൃത്യമായി പാലിക്കപെടാന്‍ സാധ്യത കാണുന്നില്ല.'

നിയമ ലംഘനങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ കൃത്യമായ രീതിയില്‍ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വൈറസിന്റെ ആവിര്‍ഭാവത്തോടെ നിരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. ഭൂമി കൈയേറ്റം, പരിസ്ഥിതി നശീകരണം തുടങ്ങിയ നടപടികള്‍ക്ക് ബന്ധപ്പെട്ടവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും അല്‍ സുബാഈ അഭിമുഖത്തില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top