Sports Desk

2021-07-11 05:20:22 pm IST

ദോഹ: ലോക കപ്പിനെത്തുന്ന കളിയാരാധകരെ ഖത്തര്‍ ബഹുമാനിക്കുമെന്നും തിരിച്ച് ഖത്തറിന്റെ പാരമ്പര്യങ്ങളെ സന്ദര്‍ശകരും ബഹുമാനിക്കണമെന്ന് ലോക കപ്പ് സംഘാടന ചുമതലയുള്ള സുപ്രീം കമ്മറ്റി മേധാവി നാസര്‍ അല്‍ ഖാത്തിര്‍. കഴിഞ്ഞ ദിവസം സി.എന്‍.എന്‍ വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു അറബ് രാഷ്ട്രം ലോക കപ്പിന് നേതൃത്വം നല്‍കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ലോക കപ്പിനായി ഖത്തറിലെത്തുന്ന എല്ലാവരെയും ഖത്തര്‍ ബഹുമാനിക്കുകയും അവര്‍ക്കായുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതായിരിക്കും. ഖത്തറിന്റെ പാരമ്പര്യത്തെയും അതിന്റെ രീതികളെയും മാനിക്കാനും സഹകരിക്കാനും സന്ദര്‍ശകര്‍ക്കും ബാധ്യതയുണ്ട്. 

ലോക കപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും ഖത്തര്‍ ദ്രുത തിയില്‍ പൂര്‍ത്തീകരിച്ചു വരികയാണ്. ആയതിനാല്‍ തന്നെ മികച്ച ഒരനുഭവമായിരിക്കും ലോക കപ്പോടെ ഖത്തറില്‍ ദൃശ്യമാവുക എന്നും അല്‍ ഖാത്തിര്‍ അഭിമുഖത്തില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top