News Desk

2021-02-15 08:15:05 pm IST
ദോഹ: രാജ്യത്ത് ഉടന്‍ തന്നെ പാസ്‌പോര്‍ട്ട്, ലൈസന്‍സ് എന്നിവയുടെ ഓട്ടോമാറ്റിക് പുതുക്കല്‍ സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ജനറല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഇലക്ട്രോണിക് സര്‍വീസ് വിഭാഗം മേധാവി മേജര്‍ അലി അഹമ്മദ് അല്‍ ബിനാലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മെട്രാഷ് ടു ആപ്ലിക്കേഷന്‍ സേവനങ്ങള്‍ വിപുലീകരിക്കുകയും ജനങ്ങള്‍ക്ക് പ്രധാനപ്പെട്ട രേഖകളുടെ ഇടപാടുകള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ പോകാതെ തന്നെ നിര്‍വഹിക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുക.

ഇലക്ട്രോണിക് സേവനങ്ങള്‍ വികസിപ്പിക്കുന്നതിന് കൃത്രിമ ഇന്റലിജന്‍സ് ടെക്‌നിക്കുകള്‍ ഉപയോഗിക്കാന്‍ ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നു. വ്യക്തികള്‍, കമ്പനികള്‍ എന്നിവര്‍ക്ക് സര്‍ക്കാരുമായി നടത്തുന്ന ആശയവിനിമയങ്ങള്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കാനും ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH
Top