News Desk

2021-05-10 04:26:09 pm IST

ദോഹ: ടെലിഫോണിലൂടെ സാമ്പത്തിക വിവരങ്ങള്‍ ആവശ്യപ്പെട്ടു വരുന്ന അജ്ഞാത സന്ദേശങ്ങള്‍ ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. തങ്ങളുടെ ട്വിറ്ററിലാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

സാമ്പത്തിക വിവരങ്ങള്‍, ബാങ്കുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ എന്നിവ ഒരു കാരണവശാലും ഇത്തരം ഫോണ്‍ കോളുകളുമായി ആശയവിനിമയം നടത്തരുത്. ഇതിന് സമാനമാണ് ഉപഭോക്താവിന് ലക്കി ഡ്രോ തിരഞ്ഞെടുപ്പിലൂടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന അറിയിപ്പുകളും ഇക്കാര്യത്തില്‍ ഉപഭോക്താവിന്റെ ബാങ്ക് രഹസ്യ വിവരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ടെലിഫോണ്‍ കോളുകളും. 

ഖത്തറിലെ ബാങ്കുകള്‍ ഒരിക്കലും തന്നെ രഹസ്യ വിവരങ്ങള്‍ ഫോണിലൂടെ ഇ-മെയിലിലൂടെയോ ആവശ്യപ്പെടാറില്ല. സാധാരണക്കാരാണ് ഇത്തരത്തില്‍ വലിയ രീതിയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത് എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top