News Desk

2021-06-10 06:50:44 pm IST
ദോഹ: ഖത്തറില്‍ മത്സ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി പ്രതിവര്‍ഷം 600-ടണ്‍ തിലോപ്പിയ മത്സ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ബലദിയ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ രജിസ്റ്റേര്‍ഡ് മത്സ്യ ഫാമുകളുടെ സഹായത്തോടെയായിരിക്കും ഈ പദ്ധതി നടപ്പില്‍ വരുത്തുക. 

ഖത്തറിലെ കാര്‍ഷിക മേഖലയെ ഉണര്‍ത്താനും മത്സ്യ വിപണിയുടെ സുസ്ഥിരതക്കുമായിട്ടാണ് ഈ തീരുമാനം എന്ന് അധികൃതര്‍ വാര്‍ത്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ മത്സ്യ ഉല്‍പ്പാദനത്തിന് അനുയോജ്യമായ കാലാവസ്ഥ ഉള്ള രാഷ്ട്രമാണ് എന്ന് വിദഗ്ദര്‍ വിലയിരുത്തിയിട്ടുണ്ട്. 

സമുദ്ര മത്സ്യങ്ങളെ കൂടാതെ രാജ്യത്ത് കൂടുതല്‍ പ്രാദേശിക ഫാമുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മീനുകള്‍ എത്തിക്കുന്നത് വിപണിയുടെ സുസ്ഥിരവസ്ഥയെയും അടിക്കടിയുള്ള വിലക്കയറ്റത്തെയും പിടിച്ചു നിര്‍ത്താന്‍ സാധിക്കും. 

പ്രാദേശിക ഫാമുകളില്‍ ആരോഗ്യകരമായ രീതിയില്‍ മത്സ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar
Top