News Desk

2021-05-05 06:29:16 pm IST


ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോക കപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മാണ അവശിഷ്ടങ്ങള്‍ 79 ശതമാനവും പുനരുപയോഗിക്കുമെന്ന് ഖത്തര്‍ അധികൃതര്‍ അറിയിച്ചു. ലോക കപ്പ് സംഘാടകരായ സുപ്രീം കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ലോക കപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും വളരെയധികം പാരിസ്ഥിതിക സൗഹാര്‍ദ്ദപരമായാണ് നടക്കുന്നത്. ഈ പുനരുപയോഗ പ്രവര്‍ത്തനങ്ങളില്‍ രാജ്യാന്തര ടെക്നോളജി ഉപയോഗപ്പെടുത്തും. 

അല്‍ ജുനൂബ് സ്റ്റേഡിയം, അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം എന്നിവടങ്ങളിലെ നിര്‍മാണ അവശിഷ്ടങ്ങള്‍ 80 ശതമാനത്തിലധികം റീസൈക്കിള്‍ ചെയ്ത ശേഷം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക സൗഹാര്‍ദ്ദ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട രാജ്യാന്തര സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയായ (GSAS) ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുന്നുണ്ട്. 

ഫിഫ, ഫെഡറേഷന്‍ ഓഫ് ഫുട്ബാള്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ ഇക്കാര്യത്തില്‍ ഖത്തറിന്റെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുപ്രീം കമ്മറ്റി സസ്റ്റൈനബിലിറ്റി വിഭാഗം മേധാവി എന്‍ജിനീയര്‍ ബദൂര്‍ അല്‍ മീര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top