News Desk

2021-05-15 04:16:50 pm IST
ദോഹ: ഖത്തറില്‍ അതിവേഗം പുരോഗമിക്കുന്ന കൊവിഡ് വാക്സിനേഷന്‍ ഇന്ന് രണ്ട് ദശലക്ഷം ഡോസ് കടക്കും. ഇതിനകം 1,976,748 ഡോസ് വാക്സിനുകള്‍ ഖത്തര്‍ നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസങ്ങളില് ദിവസേന 30,000ന് മുകളില്‍ ഡോസ് വാക്സിനുകളാണ് നല്‍കുന്നത്. ഈ കണക്കു പ്രകാരം ഖത്തര്‍ ഇന്ന് 20 ലക്ഷം ഡോസിന് മുകളില്‍ പൂര്‍ത്തിയാക്കും.

നിലവില്‍ വാക്സിന്‍ ലഭിക്കാന്‍ യോഗ്യരായവരില്‍ 51.5 ശതമാനം പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്സിന്‍ ലഭിച്ചു. 60 വയസ്സിന് മുകളിലുള്ള 88.3 ശതമാനത്തിനും ഒരു ഡോസ് വാക്സിനും 82.3 ശതമാനത്തിന് രണ്ട് ഡോസ് വാക്സിനും ലഭിച്ചു.

വാക്സിനെടുത്തവരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് രാജ്യത്ത് പുതിയ കൊവിഡ് കേസുകളും കുറഞ്ഞുവരുന്നുണ്ട്. ഇന്നലെ 244 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ 151 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ. ബാക്കിയുള്ള 93 പേര്‍ യാത്രക്കാരാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top