Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |

യൂറോപ്യൻ രാഷ്ട്രങ്ങളിലേക്കുള്ള പ്രകൃതി വാതക കയറ്റുമതിയിൽ ഖത്തറിന് ഒന്നാം സ്ഥാനമെന്ന് റിപ്പോർട്. 19 . 1 ബില്യൺ ക്യബ്ബിക് മീറ്ററാണ് യൂറോപ്യൻ രാഷ്ട്രങ്ങളിലേക്ക് ഖത്തർ ഈ വര്ഷം കയറ്റുമതി ചെയ്ത പ്രകൃതി വാതകത്തിന്റെ അളവ്. അൾജീരിയ, നൈജീരിയ, അമേരിക്ക എന്നീ രാഷ്ട്രങ്ങളെയാണ് ഖത്തർ ഇക്കാര്യത്തിൽ ഈ വര്ഷം പിന്നിലാക്കിയത്.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ എസ് ആൻഡ് പീ ഗ്ലോബൽ പ്ലാറ്റ്‌സ് എന്ന സംഘടനയാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട് പുറത്തിറക്കിയിരിക്കുന്നത്.

ബ്രിട്ടനിലേക്കാണ് ഖത്തർ ഏറ്റവും അധികം പ്രകൃതി വാതകം കയറ്റുമതി ചെയ്തിരിക്കുന്നത്. 5 .8 ബില്യൺ ക്യബ്ബിക് മീറ്റർ പ്രകൃതിവാതകമാണ് ഖത്തർ യു കെയിലേക്ക് കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 


Top