News Desk

2021-05-17 08:58:40 pm IST
ദോഹ: കഴിഞ്ഞ ഒരു വര്‍ഷത്തെ രാജ്യത്തെ  കൊവിഡുമായി ബന്ധപ്പെട്ട  പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തിറക്കി ട്രാഫിക് വിഭാഗം. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിലൂടെയാണ് അധികൃതര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 8700 മണിക്കൂറുകള്‍ ട്രാഫിക് പൊലീസ് കൊവിഡ് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്തു. 300 ട്രാഫിക് പൊലീസുകാര്‍ വിവിധ ഭാഗങ്ങളില്‍ ഡ്യൂട്ടി ചെയ്തു. 150 പട്രോളിംഗ് കൊവിഡുമായി ബന്ധപെട്ടു സംഘടപ്പിച്ചു. 

രാജ്യത്തെ കൊവിഡ് പ്രതിരോധ രംഗത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ സഹായവും നല്‍കുകയും ആഭ്യന്തര മന്ത്രാലയവുമായും  നിരന്തരം സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് പ്രതിരോധ രംഗത്തെ തങ്ങളുടെ സേവനം ജനങ്ങളുടെ സഹകരണത്തെ കൂടി കുറിക്കുന്നതാണെന്നും അധികൃതര്‍ ഇതുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ഒരു വീഡിയോയിലൂടെ ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top