News Desk

2021-03-07 01:46:32 pm IST
ദോഹ: 2022 ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഖത്തര്‍ ട്രാഫിക് പൊലീസ്. ദോഹയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ട്രാഫിക് പൊലീസ് അവബോധ വിഭാഗം ഉപ മേധാവി മേജര്‍ അല്‍ അതിഭയാണ് ഇക്കാര്യം പറഞ്ഞത്.

ഇതുമായി ബന്ധപെട്ടു ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ലോകകപ്പ് മുന്നൊരുക്കം എന്ന പേരില്‍ പ്രത്യേക ശില്‍പ ശാലകള്‍ ആരംഭിച്ചിട്ടുണ്ട്. ലോകകപ്പ് സംഘാടനത്തിന്റെ മാനദണ്ഡങ്ങള്‍, സംഘടനാ ശേഷി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ എന്നിവ ശില്‍പശാലകളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. 

അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍, രാജ്യത്തെ മുക്കിലും മൂലകളില്‍ സദാ സമയവും പ്രവര്‍ത്തിക്കുന്ന പട്രോളിംഗ് എന്നിവയാണ് പ്രധാനമായും ട്രാഫിക് വിഭാഗം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top