2018-06-21 12:26:29pm IST
ദോഹ: രാജ്യത്തു ചൂട് കൂടി വരുന്ന സാഹചര്യത്തിൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയറുകളുടെ ഗുണ നിലവാരം ഉറപ്പുവരുത്തണമെന്ന് ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിരത്തുകളിലെ പ്രതലം ചൂട് കൂടിയതിനാൽ ഗുണനിലവാരമില്ലാത്ത ടയറുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഇത്തരത്തിൽ ടയറുകൾ പൊട്ടിത്തെറിച്ചുണ്ടായ വാഹനാപകടങ്ങളെ കുറിച്ചും മന്ത്രാലയം വാർത്താകുറിപ്പിൽ ഓർമിപ്പിച്ചു.
ടയർ കത്തിയതിന്റെയോ മറ്റെന്തെങ്കിലും കാരണങ്ങളാലോ  കരിഞ്ഞ മണം അനുഭവപ്പെട്ടാൽ ഉടൻ വണ്ടി നിർത്തി വിശദമായി പരിശോധിക്കുകയും ആവശ്യമായ നടപടികൾ എടുക്കുകയും വേണം.. യുവാക്കൾ നിരത്തുകളിൽ  നടത്തിവരാറുള്ള അഭ്യാസ പ്രകടനങ്ങൾ ചൂട് കാലത്ത് പൂർണമായും ഉപേക്ഷിക്കണമെന്നും ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ  3000  റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു,നിരത്തുകളിൽ രണ്ടര കിലോമീറ്റർ ഇടവേളകളിൽ റഡാറുകൾ സ്ഥാപിക്കാൻ അധികൃതർ പുതിയ തീരുമാനമെടുത്തിട്ടുണ്ടെന്നും ഗതാഗത മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.

Top