News Desk

2021-04-23 10:16:10 pm IST

ദോഹ: ഇരു രാഷ്ട്രങ്ങളുടെയും ഉഭയകക്ഷി സൈനിക ബന്ധം ശക്തമാക്കാന്‍ ഖത്തര്‍-തുര്‍ക്കി സൈനിക മേധാവികള്‍ തമ്മില്‍ ധാരണ. ഇതിന്റെ ഭാഗമായി ദോഹയിലെത്തിയ തുര്‍ക്കി ഡിഫന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി ഖത്തര്‍ സൈനിക മേധാവി ഗാനിം ബിന്‍ ഷാഹിന് അല്‍ ഘാനിമുമായി കൂടിക്കാഴ്ച നടത്തി. 

ഖത്തര്‍ സൈന്യത്തിന്റെ പ്രധാനമായും കര സൈന്യത്തിന്റെ ശേഷി വര്‍ധിപ്പിക്കാനും തുര്‍ക്കിയുമായി വിവിധ മേഖലകളില്‍ സൈനിക രംഗത്ത് സഹകരണം വര്‍ധിപ്പിക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. കഴിഞ്ഞ വര്‍ഷമാണ് പൂര്‍ണമായും തുര്‍ക്കി നിര്‍മിതമായ പ്രത്യേക 'ദോഹ' യുദ്ധ കപ്പല്‍ ഖത്തര്‍ സ്വന്തമാക്കുന്നത്. 

തുര്‍ക്കിയില്‍ തന്നെ കഴിഞ്ഞ വര്‍ഷം ചരിത്രത്തിലാദ്യമായി ഖത്തര്‍-തുര്‍ക്കി സംയുക്ത സൈനിക ആസ്ഥാനം നിര്‍മിച്ചത് വലിയ രാജ്യാന്തര വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top