News Desk

2021-04-21 10:17:13 pm IST
അങ്കാറ: ഇസ്താംബൂള്‍ സമാധാന സമ്മേളനം ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ നടത്തില്ലെന്ന് ഖത്തര്‍- തുര്‍ക്കി- യു.എന്‍ സംയുക്ത അറിയിപ്പ്. ഇസ്താംബൂളില്‍ തുര്‍ക്കി ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിലേക്ക് താലിബാന്‍ പ്രതിനിധികള്‍ എത്തിചേരില്ലെന്ന നിഗമനത്തിലാണ് ഇത്തരമൊരു അറിയിപ്പ്.

ഏപ്രില്‍ 24 മുതല്‍ മെയ് രണ്ടാം തീയതി വരെയാണ് ഇസ്താംബൂള്‍ സമാധാന സമ്മേളനം ആസൂത്രണം ചെയ്തിരുന്നത്. ദോഹയില്‍ നടക്കുന്ന അമേരിക്ക-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് സമാന്തരമായാണ് ഇസ്താംബൂള്‍ സമ്മേളനം ആരംഭിക്കാന്‍ തുര്‍ക്കി സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

എന്നാല്‍ മുന്‍കൂര്‍ നിശ്ചയിച്ച സമയപരിധികളെല്ലാം ലംഘിച്ചു കൊണ്ട് താലിബാന്‍ ഇക്കാര്യത്തില്‍ തുടരുന്ന 'മൗനമാണ്' ഖത്തര്‍-തുര്‍ക്കി അധികൃതരെ സമാധാന സമ്മേളനം മാറ്റിവെക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് നിരീക്ഷണം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top