News Desk

2021-05-11 05:35:05 pm IST
ദോഹ: അല്‍ അഖ്‌സാ പള്ളിയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഖത്തര്‍-തുര്‍ക്കി ഇസ്രായേല്‍ സൈന്യത്തോട് സംയുക്തമായി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി നടത്തിയ സംഭാണഷത്തെ തുടര്‍ന്നാണ് ഇരു രാഷ്ട്രങ്ങളും ഇക്കാര്യത്തില്‍ പ്രസ്താവനയുമായി മുന്നോട്ട് വന്നത്. 

ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഉഭയകകക്ഷി ബന്ധം ശക്തമാക്കുന്നതോടൊപ്പം നിലവിലെ രാജ്യാന്തര വിഷയങ്ങള്‍ കൂടി ഇരു രാഷ്ട്ര തലവന്മാരുടെയും ഇടയില്‍ ചര്‍ച്ചചെയ്തതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി ചൂണ്ടിക്കാട്ടി. ഇരു നേതാക്കളും പരസ്പരം ഈദ് ആശംസകള്‍ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
Top