News Desk

2021-06-02 04:40:46 pm IST
ദോഹ: രാജ്യത്ത് മികച്ച തൊഴില്‍ അവസരങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പഠനം പൂത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍. പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തിലാണ് യൂണിവേഴ്സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍വൊക്കേഷന്‍ പരിപാടി സംഘടിപ്പിച്ചത്.

തങ്ങള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ആര്‍ജിച്ച വിവിധ മേഖലകളിലെ പ്രാഗല്‍ഭ്യം പ്രയോജനപ്പെടുത്താന്‍ തൊഴില്‍ അവസരങ്ങള്‍ അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം ന്യായപൂര്‍വം കേള്‍ക്കുമെന്നാണ് കരുതുന്നത്. ശാസ്ത്രം, കല, ട്രേഡ്, ഗവേഷണം തുടങ്ങിയ മേഖലകളില്‍ പഠനം പൂര്‍ത്തിയാക്കിയ നിരവധി വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റിയില്‍ പഠിച്ചിറങ്ങിയവരുടെ കൂട്ടത്തിലുണ്ട്. 

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ചെറിയ ആശങ്കയോട് കൂടിയാണ് തങ്ങള്‍ പഠിപ്പ് കഴിഞ്ഞു പുറത്തിറങ്ങുന്നത്. ചിലര്‍ ഉന്നത പഠനത്തിനായി ഖത്തറിലെ മറ്റു യൂണിവേഴ്‌സിറ്റികളോ വിദേശ സര്‍വ്വകലാശാലകളോ തിരഞ്ഞെടുക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top