News Desk

2021-02-21 04:09:04 pm IST

ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ ഉപ പഠന കേന്ദ്രങ്ങള്‍ രാജ്യത്തെ മറ്റു പ്രധാനപ്പെട്ട നഗരങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് വിദ്യാര്‍ഥികളുടെ ആവശ്യം. ദോഹക്ക് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്സിറ്റിയില്‍ എത്തിച്ചേരണമെങ്കില്‍ നിരവധി കിലോമീറ്ററുകളാണ് ഓരോ ദിവസവും സഞ്ചരിക്കേണ്ടി വരുന്നത്. 

അല്‍ ശഹാനിയയില്‍ യൂണിവേഴ്സിറ്റിയില്‍ പ്രത്യേക ഉപ കേന്ദ്രം ആരംഭിക്കാന്‍ ഖത്തര്‍ യൂണിവേഴ്സിറ്റി അധികൃതര്‍ രംഗത്ത് വരണം. യൂണിവേഴ്സിറ്റി അല്‍ ഖോറില്‍ കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കാന്‍ തീരുമാനിച്ചത് രാജ്യത്തിന്റെ ഉത്തര ഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായ തീരുമാനമാണ്. 

ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ ശാഖകള്‍ വിദേശങ്ങളിലടക്കം ആരംഭിക്കാന്‍ അധികൃതര്‍ മുന്നോട്ട് വരണമെന്നും വിദ്യാര്‍ത്ഥികളെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top