News Desk

2021-06-24 09:58:53 am IST

ദോഹ: ഖത്തറില്‍ അടിയന്തിരമായി നെഗറ്റീവ് ഗ്രൂപ്പിലുള്ളവരുടെ രക്തം വേണം. ഒ, എ, എബി, ബി തുടങ്ങി എല്ലാ ആര്‍.എച്ച് നെഗറ്റീവ് ഗ്രൂപ്പുകളില്‍ നിന്നും രക്തമാവശ്യമുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഖത്തര്‍ ബ്ലഡ് സര്‍വീസസ് അറിയിച്ചു. സ്വദേശികളും പ്രവാസികളും രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ട് വരണമെന്ന് അധികൃതര്‍ അറിയിച്ചു. 

ഖത്തര്‍ ബ്ലഡ് സര്‍വീസിന്റെ അടിയന്തിര ആവശ്യം പരിഗണിക്കണിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ രക്തദാതാക്കളുടെ കേന്ദ്രത്തിന്റെ മെഡിക്കല്‍ ഡയറക്ടര്‍ സിദ്ധീഖ അല്‍ മഹമൂദി സോഷ്യല്‍ മീഡിയ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top