ദോഹ: ഇറാനുമായി ചില ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് നില നില്ക്കുന്ന പ്രശ്നങ്ങളും ഉടന്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് മുന്‍ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ അല്‍താനി ചൂണ്ടിക്കാട്ടി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇക്കാര്യം താന്‍ മുമ്പ് സൂചിപ്പിച്ചതാണെന്നും ഇറാനെ അവഗണിക്കുന്ന സമീപനം തുടരുന്നത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് നല്ലതല്ലെന്നും അല്‍ ജബര്‍ അല്‍താനി ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ പുതിയ നിലപാടുള്ള വ്യക്തികള്‍ എത്തുന്നതും ഗള്‍ഫ് നേതാക്കള്‍ തമ്മിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചതും മികച്ച സന്ദര്‍ഭമാണ് ഒരുക്കിയിരിക്കുന്നത്. ബൈഡന് ഭരണകൂടത്തിന് കീഴില്‍ മെച്ചപ്പെട്ട ഒരു അമേരിക്കന്‍ ഭരണകൂടത്തെയാണ് നമുക്ക് കാണാന്‍ സാധിക്കുകയെന്നും ുന് ഖത്തര്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക