News Desk

2021-05-07 09:10:22 pm IST

ദോഹ: ഇറാനും അറബ് രാഷ്ട്രങ്ങളും തമ്മിലെ അഭിപ്രായ ഭിന്നതകള്‍ ഉടന്‍ തന്നെ പരിഹരിക്കണമെന്ന് ഖത്തര്‍ ഉപ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം അല്‍ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഖത്തറിന്റെ പ്രധാന സുഹൃത്തായ തുര്‍ക്കി ഇറാനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ ഖത്തറിന്റെ എല്ലാ പിന്തുണയും ഇരു രാഷ്ട്രങ്ങള്‍ക്കും അറിയിക്കുകയാണ്. 

ഇറാനുമായി ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളവര്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് രൂപ രേഖ തയ്യാറാക്കണം. ഇറാനും അറബ് രാഷ്ട്രങ്ങളും തമ്മിലെ സ്വരച്ചേര്‍ച്ചയില്ലായ്മ അറബ് മേഖലയുടെ സുരക്ഷയെ വളരെയധികം ബാധിച്ചിട്ടുണ്ട്. 

ഇക്കാര്യത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് കൗണ്‍സിലിനും കാര്യമായ സംഭാവനകള്‍ നടത്താനാകുമെന്നാണ് ഖത്തര്‍ കരുതുന്നതെന്നും വിദേശ കാര്യ മന്ത്രി ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top