News Desk

2021-04-24 02:39:04 pm IST
ദോഹ: ഇന്ത്യയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഖത്തറിലേക്ക് വരാനുള്ള എന്‍ട്രി വിസയ്ക്കായി അപേക്ഷ സ്വീകരിച്ച് ഖത്തര്‍ വിസ സെന്റര്‍. ഏപ്രില്‍ 25 ഞായറാഴ്ച (നാളെ) മുതലാണ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുന്നത്. 

ഗാര്‍ഹിക തൊഴിലാളികള്‍ക്കായുള്ള (പുരുഷന്മാര്‍ / സ്ത്രീകള്‍) എന്‍ട്രി വിസക്കായി അപേക്ഷകള്‍ സ്വീകരിക്കാന്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അറിയിച്ചതായി ഖത്തറിലെ പ്രദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഖത്തര്‍ വിസ സെന്റര്‍ വെബ്സൈറ്റ് (https://www.qatarvisacenter.com/home) വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ലഖ്നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലും കേരളത്തില്‍ കൊച്ചിയിലും ഖത്തര്‍ വിസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top