News Desk

2021-06-09 02:46:01 pm IST
ദോഹ: ഖത്തര്‍ വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങള്‍ നൂറു ശതമാനം ഹരിതവല്‍ക്കരിക്കാന്‍ തീരുമാനം. അമേരിക്കന്‍-ഖത്തര്‍ ബിസിനസ് കൗണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

വൈദ്യുതി-ജല സംരക്ഷണത്തിന്റെ ഭാഗമായി ഗള്‍ഫിലെ തന്നെ ഏറ്റവും മികച്ച ആസൂത്രണമാണ് ഖത്തര്‍ ഭാവിയിലേക്കായി കരുതി വയ്ക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഖത്തറിലെ ഇരുപത്തിയഞ്ച് ശതമാനം പൊതുഗതാഗത സംവിധാനങ്ങളും ഇലക്ട്രോണിക് ആക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

2030-ഓടെ ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങള്‍ നൂറു ശതമാനം ഹരിതവല്‍കരിക്കും. രാജ്യത്തെ സര്‍ക്കാര്‍ ബസുകള്‍, പൊതു സ്‌കൂള്‍ ബസുകള്‍, മെട്രോ ട്രെയിനുകളുടെ ഫീഡര്‍ ബസ്സുകള്‍ എന്നിവയായിരിക്കും ആദ്യ ഘട്ടത്തില്‍ ഖത്തറില്‍ ഹരിതവല്‍കരിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഖത്തറിലെ പൊതു ഗതാഗത സംവിധാനങ്ങളില്‍ ഹരിതവല്‍ക്കരണം വളരെ പ്രകടമായ രീതിയില്‍ ദര്‍ശിക്കാനാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top