News Desk

2021-04-30 05:00:04 pm IST

ദോഹ: രാജ്യത്ത് ഇലക്ട്രോണിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്ന കുട്ടികള്‍ അപകടത്തില്‍ പെടുന്നതില്‍ അധികവും അമിതവേഗത മൂലമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വാഹനാപകട വിഭാഗം ചൂണ്ടിക്കാട്ടി. 40 ശതമാനം അപകടത്തില്‍ പെടുന്ന ഇലക്ട്രോണിക് സ്‌കൂട്ടറുകളും അമിത വേഗത മൂലമാണെന്ന് അധികൃതര്‍ പറയുന്നു. 

12 വയസിന് താഴെയുള്ള കുട്ടികള്‍ ഇത്തരം സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നത് വിലക്കി കൊണ്ട് അധികൃതര്‍ ഉത്തരവ് പുറത്തിറക്കണം. കിലോമീറ്ററിന് 50 ശതമാനം വേഗ പരിധിയുള്ള റോഡുകളില്‍ ഇത്തരം സ്‌കൂട്ടറുകള്‍ അനുവദിച്ചാല്‍ മരണമടക്കമുള്ള അപകടങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. 

ഇലക്ട്രോണിക് സ്‌കൂട്ടറുകള്‍ ഉപയോഗിച്ച് രാജ്യത്ത് ഗുരുതര അപകടങ്ങള്‍ ഉണ്ടാവുന്ന കേസുകള്‍ വര്‍ധിച്ചത് ഹമദ് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
Qatar Doha
Top