News Desk

2021-04-03 11:14:11 pm IST
ദോഹ: രാജ്യത്ത് ഇന്ന് വൈകിട്ടോടെ ദൂരക്കാഴ്ച പരിധി കുറയാന്‍ സാധ്യതയെന്ന് കാലാവസ്ഥ അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു. ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റ് ശക്തമാവാന്‍ സാധ്യതയുണ്ട്. 

പുറത്തിറങ്ങുന്നവരും വാഹനമോടിക്കുന്നവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ കാലാവസ്ഥ മുന്‍കരുതലുകളുണ്ടാവും. 

ഇതുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും അധികൃതര്‍ പുറത്തു വിട്ടിട്ടുണ്ട്. ദൂരക്കാഴ്ച പരിധി രണ്ട് കിലോമീറ്റര്‍ വരെ കുറയാന്‍ സാധ്യത. ദോഹയില്‍ ഇന്ന് അനുഭവപ്പെടുന്ന പരമാവധി താപ നില 24 ഡിഗ്രി സെല്‍ഷ്യസ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top