News Desk

2021-04-26 02:57:23 pm IST
ദോഹ: ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അല്‍ അര്‍സാദ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പൊടിക്കാറ്റിനുള്ള സാധ്യതയും നില നില്‍ക്കുന്നുണ്ട്. ചില ഭാഗങ്ങളില്‍ കാറ്റിന്റെ വേഗത മുപ്പത് നോട്ട് മൈല്‍ വരെ എത്തിച്ചേരാന്‍ സാധ്യത കാണുന്നുണ്ട്. ദൂരക്കാഴ്ച്ച പരിധി നാലു മുതല്‍ ഒമ്പത് കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന പരമാവധി താപ നില 40 ഡിഗ്രി സെല്‍ഷ്യസ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar QMD
Top