News Desk

2021-02-24 12:54:45 pm IST
ദോഹ: ഖത്തറിലെ ചില പ്രദേശങ്ങളില്‍ ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം ചൂണ്ടിക്കാട്ടി. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞത്. 

ദോഹയില്‍ ഇന്ന് പരമാവധി 25 ഡിഗ്രി സെല്‍ഷ്യസ് താപ നില പ്രതീക്ഷിക്കപ്പെടുന്നു. പകല്‍ ഭൂരിഭാഗം പ്രദേശങ്ങളിലും സന്തുലിത കാലാവസ്ഥ അനുഭവപ്പെടും. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

രാജ്യത്തെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വ്യക്തമായ സൂചനയാണ് ഇതെന്ന് നിരീക്ഷിക്കപ്പെടുന്നു. ഇന്ന് അനുഭവപ്പെടുന്ന ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top