News Desk

2021-03-24 12:45:43 pm IST
ദോഹ: ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റടിക്കാനും കടല്‍ അശാന്തമാവാനും സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഖത്തറില്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപെട്ടു പ്രത്യേകിച്ച് താപനില ഉയരുന്നതുമായ വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പൊടിക്കാറ്റടിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന പരമാവധി താപ നില 32 ഡിഗ്രി സെല്‍ഷ്യസ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top