ദോഹ: ഖത്തറിലെ നിര്‍മാണ തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാകുന്ന മരണങ്ങളും മറ്റ് പരിക്കുകളും സംബന്ധിച്ച് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ.എല്‍.ഒ) സമീപകാല റിപ്പോര്‍ട്ട് സ്വാഗതം ചെയ്ത് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമമായ ദോഹ ന്യൂസാണ് ഇതുസംബന്ധിച്ച് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഖത്തറിലെ നിര്‍മാണ തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാകുന്ന മരണങ്ങളും മറ്റ് പരിക്കുകളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ക്രമക്കേട് ഉണ്ടെന്നാണ് ഐ.എല്‍.ഒയുടെ റിപ്പോര്‍ട്ട് പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഐ.എല്‍.ഒ പഠനം പുറത്ത് വിട്ടത്. ഖത്തര്‍ ആസ്ഥാനമായുള്ള പ്രധാന സ്ഥാപനങ്ങളില്‍ നിന്ന് 2020-ല്‍ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് പുറത്തു വിട്ടത്.
അതേസമയം, ഖത്തര്‍ തൊഴില്‍ മന്ത്രാലയം ഐ.എല്‍.ഒയുടെ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തു. റിപ്പോര്‍ട്ടില്‍ നിര്‍മാണ തൊഴിലാളികള്‍ക്കിടയിലെ പരിക്കുകളുടെയും മരണങ്ങളുടെയും ആഴത്തിലുള്ള വിശകലനമാണ് ഐ.എല്‍.ഒ നടത്തിയിരിക്കുന്നത്.
വിവരശേഖരണത്തിലെ അപാകതകളും അപകടങ്ങളുടെ വര്‍ഗ്ഗീകരണത്തിലെ വ്യത്യാസങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും സംഘടന പറയുന്നു.
അതേസമയം, രാജ്യത്ത് നിര്‍മ്മാണ തൊഴിലാളികള്‍ക്കിടയിലെ അപകടങ്ങള്‍ സംബന്ധിച്ച് വ്യക്തമായ കണക്ക് അവതരിപ്പിക്കാന്‍ ഇപ്പോഴും സാധ്യമല്ലെന്ന് ഐ.എല്‍.ഒയുടെ റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.
വിവര ശേഖരണത്തിലും പരിക്കുകള്‍, അപകടത്തെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിലും അനിവാര്യമായ മാറ്റങ്ങള്‍ വേണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
കഴിഞ്ഞ വര്‍ഷം, ഖത്തറില്‍ 50 ഓളം തൊഴിലാളികള്‍ മരിക്കുകയും 500-ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഐ.എല്‍.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, 37,600 പേര്‍ക്ക് സാരമായ പരിക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് പരിക്കേറ്റ തൊഴിലാളികള്‍ക്ക് അടിയന്തര പരിചരണം നല്കുന്ന മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഐ.എല്‍.ഒയുടെ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് അനുസരിച്ച്, പരിക്കേറ്റ തൊഴിലാളികളില്‍ ഭൂരിഭാഗവും ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ ജോലി സാഹചര്യങ്ങളും ജോലി സംബന്ധമായ അപകടങ്ങളെക്കുറിച്ചും കൃത്യതയ്ക്കും സുതാര്യതയ്ക്കും വേണ്ടിയുള്ളതാണ് ഈ പഠനമെന്ന് ഐ.എല്‍.ഒ പറഞ്ഞു.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ മറ്റൊരു രാജ്യവും തൊഴില്‍ പരിഷ്കരണത്തിനായി ഇതുവരെ മുന്നോട്ട് വന്നിട്ടില്ല, എന്നാല്‍ ഇതില്‍ ഞങ്ങള്‍ക്ക് കുറെയേറെ പഠിക്കാനുണ്ടെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.
പരിഷ്ക്കാരങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിന് സഹായിക്കുന്ന ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് ഖത്തറിലെ ഐ.എല്‍.ഒ പ്രോജക്ട് ഓഫീസ് മേധാവി മാക്സ് ട്യൂണ്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക