News Desk

2021-04-29 01:46:29 pm IST

ദോഹ: മികച്ച തത്വങ്ങളുടെ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധവും അയല്‍ ബന്ധവും നിര്‍മിക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ആഹ്വാനത്തിന് പിന്തുണയുമായി ഖത്തര്‍. ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി.

തന്റെ ഔദ്യോഗിക ട്വിറ്ററിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരസ്പര ബഹുമാനത്തിലും സാഹോദര്യ ബന്ധത്തിലുമൂന്നിയ ഉഭയയകക്ഷി ബന്ധം ഐക്യരാഷ്ട്ര സഭയുടെ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിയതും മേഖലയുടെ സുസ്ഥിരതക്കും അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ സൗദിയുടെ നിലപാടുകള്‍ക്ക് പിന്തുണ അറിയിക്കുന്നതായും വിദേശകാര്യ മന്ത്രി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top