News Desk

2021-05-18 03:39:41 pm IST

ദോഹ: ഫലസ്തീന്‍ ജനതക്കൊപ്പം സഹായവുമായി എന്നും ഖത്തര്‍ സര്‍ക്കാര്‍ കൂട്ടിനുണ്ടാവുമെന്ന് വിദേശ കാര്യ സഹ മന്ത്രി ലുല്‍വ അല്‍ ഖാതിര്‍ ചൂണ്ടിക്കാട്ടി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലാണ് അല്‍ ഖാതിര്‍ ഇക്കാര്യം പറഞ്ഞത്. 

കഴിഞ്ഞ ദിവസം ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റിയുടെ ഗസ്സയിലെ ആസ്ഥാന മന്ദിരം ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തിരുന്നു. അതിന് മുമ്പ് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനല്‍ ഗസ്സ ഓഫീസും ഇസ്രായേല്‍ സൈന്യം തകര്‍ത്തു. 

അതേസമയം, ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഖത്തറിന്റെ ഫലസ്തീന്‍ ജനതക്കുള്ള പിന്തുണ പിന്‍വലിപ്പിക്കാന്‍ കഴിയില്ലെന്നും അല്‍ ഖാതിര്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top