News Desk

2021-03-31 01:53:19 pm IST
ദോഹ: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയില്‍ ഖത്തര്‍ എന്നെന്നും നിലയുറപ്പിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര രംഗത്ത് ഖത്തര്‍ എന്നെന്നും തീവ്രവാദ വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തി പിടിച്ചിട്ടുണ്ട്. 

തീവ്രവാദം വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുള്ള സിറിയ ഇറാക്ക് എന്നീ രാഷ്ട്രങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. ഐ.എസ് വിരുദ്ധ അന്താരാഷ്ട്ര സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ലോക നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു ഖത്തര്‍ വിദേശകാര്യ മന്ത്രി. 

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ അടിയോടു കൂടിയ വേരറുക്കുക എന്നതിനും ജനങ്ങള്‍ക്കിടയിലുള്ള അസമത്വവും പ്രതിസന്ധികളും പരിഹരിക്കുക എന്നതിനും രാഷ്ട്ര നേതാക്കള്‍ പ്രാമുഖ്യം കൊടുക്കണമെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top