News Desk

2021-04-18 09:36:57 pm IST
ദോഹ: രാജ്യത്ത് ഇന്ന് രാത്രി സന്തുലിത കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം അല്‍ അര്‍സാദ് ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ കര-ജല പ്രദേശങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. 

കാറ്റിന്റെ വേഗത അഞ്ച് മുതല്‍ പതിനഞ്ച് നോട്ട് വരെയായിരിക്കും. കടലില്‍ തിരമാലകള്‍ രണ്ടടി വരെ ഉയര്‍ന്നു പൊങ്ങാന്‍ സാധ്യതയുണ്ട്. ദോഹയില്‍ ഇന്ന് രാത്രി അനുഭവപ്പെടാന്‍ സാധ്യതയുള്ള പരമാവധി താപ നില 25 ഡിഗ്രി സെല്‍ഷ്യസാണ്. ദൂരക്കാഴ്ച പരിധി അഞ്ച് മുതല്‍ പത്ത് കിലോമീറ്റര്‍ വരെയാണ്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top