News Desk

2021-02-19 07:38:09 pm IST
ദോഹ: ടുണീഷ്യയിലെ വിവിധ പദ്ധതികളിലായി ഖത്തര്‍ ഇരുനൂറ്റിയമ്പത് മില്ല്യണ്‍ ഡോളര്‍ നിക്ഷേപമിറക്കുമെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് അധികൃതരുടെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ടുണീഷ്യയിലെ ജീവകാരുണ്യ മേഖലയിലാണ് ഖത്തറിന്റെ ധനസഹായത്തിന് അവസരമൊരുങ്ങുന്നത്. മനോഭാ പ്രവിശ്യയിലെ കുട്ടികള്‍ക്കുള്ള അത്യാധുനിക ആശുപത്രി, കൗറിയാന്‍ പ്രദേശത്തെ അത്യാധുനിക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയാണ് ഖത്തര്‍ ധന സഹായം നല്‍കുന്ന പദ്ധതികള്‍. ഇവിടിങ്ങളില്‍ ട്യുണീഷ്യയുടെ സ്വന്തം പൗരന്മാര്‍ക്ക് നാല്പത്തിനായിരത്തിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. 

ടുണീഷ്യന്‍ പ്രസിഡന്റ് ക്വയ്സ് കഴിഞ്ഞ വര്‍ഷം നടത്തിയ ഖത്തര്‍ സന്ദര്‍ശനത്തിനിടെയാണ് ഇതുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളില്‍ ഒപ്പുചാര്‍ത്തിയത്. ഖത്തര്‍ ഡെവലപ്‌മെന്റ് ഫണ്ട് വക്താവ് ഷെയ്ഖ് ഇസ്മായില്‍ ബാബയും പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 

ഖത്തര്‍ ദേശീയ വിഷന്‍ 2030 ന്റെ ഭാഗമായി ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപക സൗഹാര്‍ദ്ദ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നതിന്റെ ഭാഗമായാണ് ടുണീഷ്യയില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ തീരുമാനിച്ചത് എന്നും അല്‍ ബാബ പ്രാദേശിക പത്രത്തിനോട് പറഞ്ഞു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top