2019-03-17 06:45:22pm IST
ദോഹ : ഗസ്സയിലെ ദരിദ്ര കുടുംബങ്ങൾക്ക് 24.3 മില്യൺ ഡോളർ സഹായം നല്കാൻ ഖത്തർ സർക്കാർ തീരുമാനിച്ചു. ഗസ്സയിലെ ഖത്തർ പുനരുദ്ധാരണ കമ്മറ്റി വഴിയാണ് ദരിദ്ര കുടുംബങ്ങൾക്ക് സഹായം നല്കാൻ ഖത്തർ തീരുമാനിച്ചിരിക്കുന്നത്. ധന സഹായ വിതരണത്തിന് ഗസ്സയിലെ കുടുംബങ്ങളെ നാലു ബാച്ചുകളാക്കി തിരിക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. 

ഖത്തർ സഹായം നിലവിൽ സാമ്പത്തിക അസ്ഥിരത നേരിടുന്ന ഗസ്സ കുടുംബങ്ങൾക്ക് വലിയ അളവിൽ കരുത്തു പകരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഫലസ്തീൻ സർക്കാർ പ്രതിനിധിയും ഗസ്സ സാമൂഹിക മന്ത്രാലയം വക്താവുമായ ഡോക്ടർ യൂസുഫ് ഇബ്രാഹിം ഇക്കാര്യത്തിൽ ഖത്തർ നടത്തിവരുന്ന സഹായങ്ങൾ വലിയ അളവിൽ ഗുണം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി. 
Top