Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |

പാകിസ്താനിലെ പഴയ വിമാനത്താവളങ്ങൾ നവീകരിക്കാൻ ഖത്തർ ധന സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു. പാകിസ്താനിലെ പഴയ അഞ്ചോളം വിമാനത്താവളങ്ങളാണ് ഖത്തർ ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഇസ്ലാമബാദ് സന്ദര്ശനത്തോട് അനുബന്ധിച്ചാണ് പാക് വിമാനത്താവളങ്ങളുടെ നവീകരണത്തിന് ഖത്തർ സഹായം നൽകുമെന്ന് അറിയിച്ചത്. ഖത്തർ പാകിസ്താന് നല്കാമെന്നേറ്റ മൂന്നു ബില്യൺ ഡോളർ ധന സഹായത്തിൽ ഇതിനായുള്ള തുക വകയിരുത്തുമെന്നാണ് പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.

Top