Breaking News
കൊറോണ വൈറസ്: ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും വിലക്കേര്‍പ്പെടുത്തി സൗദി | കൊറോണ വൈറസ്; ഡയമണ്ട് പ്രിൻസസിൽ കുടുങ്ങിയ 119 ഇന്ത്യക്കാർ ഡൽഹിയിലെത്തി | ഡൽഹി കലാപം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം | ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് |
2019-07-10 03:02:05pm IST
ദോഹ:അറബ് യൂത്ത് അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഒരു സ്വർണം ഉൾപ്പെടെ 7 മെഡലുകൾ സ്വന്തമാക്കി ടീം. 18 വയസ്സിൽ താഴെയുള്ളവർക്കായി തുനീസിയയിൽ നടന്ന ചാംപ്യൻഷിപ്പിൽ 8-ാം സ്ഥാനത്താണ് ഖത്തർ. 13 രാജ്യങ്ങളാണ് പങ്കെടുത്തത്. സ്വർണം കൂടാതെ, 2 വെള്ളിയും 4 വെങ്കലവും ഖത്തർ നേടി.   

ഹൈജംപ് താരം മുഹമ്മദ് നൗഹ് ഖലീഫയാണ് (2.01 മീറ്റർ) സ്വർണം നേടിയത്.  കുവൈത്തിന്റെ ഹാച്ചിം അദ്‌നെനെ (1.95 മീറ്റർ) ക്കാണ് വെള്ളി.  ഇറാഖിന്റെ സജാദ് അബ്‌ദേൽഖാലെക് മുഹമ്മദ് (1.90 മീറ്റർ) വെങ്കലവും നേടി.ഷോട്ട് പുട്ടിൽ ഹംസ സൂയിസി, ഹഡിൽസിൽ അമ്മർ ആബിദ് അബ്‌ദേൽമജീദ് എന്നിവരാണ് വെള്ളി നേടിയത്. 

ഹാമർത്രോയിൽ അബ്ദുല്ല താരിഖ് ഖരഫ്, ലോങ്ജംപിൽ അമൻ മാജിദ് ബാഷിർ, 100 മീറ്റർ ഓട്ടത്തിൽ മുഹമ്മദ് സക്കറിയ മുഹാജർ, പോൾവാട്ടിൽ  സെയ്ദ് അലി അൽ അലി എന്നിവരാണ് വെങ്കല മെഡൽ ജേതാക്കൾ.
Top